സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊല്ലത്തിന്റെ മണ്ണില്‍ ചെമ്പതാക ഉയര്‍ന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി. പതാക, ദീപശിഖ, കൊടിമര ജാഥകളുടെ സം?ഗമത്തിന് ശേഷമായിരുന്നു പതാക ഉയര്‍ത്തിയത്. സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തിയശേഷം 23 രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള ജാഥകള്‍ സംഗമിച്ച് ടൗണ്‍ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ദീപശിഖ സ്ഥാപിച്ചു.
പ്രതിനിധി സമ്മേളനം നടക്കുന്ന സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതിന് പതാക ഉയരും. പൊളിറ്റ്ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ -ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും.മാര്‍ച്ച് 6 മുതല്‍ 9 വരെയാണ് സംസ്ഥാന സമ്മേളനം. മധുരയില്‍ ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിയാണ് സമ്മേളനം. |