Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.1974 INR  1 EURO=105.0972 INR
ukmalayalampathram.com
Wed 14th Jan 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി
Text By: UK Malayalam Pathram

അനന്തപുരിയെ ഭക്തിയിലാഴ്ത്തി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സമാപിക്കും. ആറ്റുകാലമ്മയ്ക്ക് നിവേദ്യമര്‍പ്പിക്കാനായി നിരവധി ഭക്തന്മാരാണ് അനന്തപുരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുന്‍ വര്‍ഷങ്ങളേക്കാല്‍ വലിയ തിരക്കാണ് ഇത്തവണ. സംസ്ഥാനത്തെ വിവിധ കോണുകളില്‍ നിന്നും ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തര്‍ എത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ നിരവധി ഇടങ്ങളിലായി ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാനായി അണിനിരന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window