ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുനിത വില്യംസിന് അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനും നല്ല ആരോഗ്യത്തിനും ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി. ''അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ട്രംപിനെയോ മുന്‍ പ്രസിഡന്റ് ബൈഡനെയോ കണ്ടപ്പോള്‍, നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും നിങ്ങളുടെ നേട്ടങ്ങളില്‍ വളരെയധികം അഭിമാനിക്കുന്നു. സമീപകാല സംഭവവികാസങ്ങള്‍ വീണ്ടും നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും പ്രകടമാക്കിയിട്ടുണ്ട്''- മാര്‍ച്ച് 1 ന് എഴുതിയ കത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ ഇന്ത്യന്‍ വംശജ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്കുള്ള നീണ്ട യാത്രയിലാണ് സുനിത.
ശനിയാഴ്ച രാത്രി ബഹിരാകാശ നിലയത്തില്‍ പകരക്കാരായ ഒരു സംഘം എത്തിയ ശേഷം, ഭൂമിയിലേക്കുള്ള 17 മണിക്കൂര്‍ യാത്ര ആരംഭിക്കാന്‍ ചൊവ്വാഴ്ച രാവിലെ വില്‍മോറും വില്യംസും മറ്റ് രണ്ട് ബഹിരാകാശയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. |