ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍. 24 മണിക്കൂറില്‍ 6,45,000 ത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്.
'This deal is with the DEVIL. 24 മണിക്കൂറിനുള്ളില്‍ വിറ്റത് 645k+ ടിക്കറ്റുകള്‍. L2E എമ്പുരാന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ്. മാര്‍ച്ച് 27ന്''- ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു 24 മണിക്കൂറില്‍ 6,45,000 ത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചിത്രണത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂരാണ് കണക്ക് പുറത്ത് വിട്ടത്. ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാന്‍ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാന്‍ ആയിരുന്നു. ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്.
അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവര്‍സീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. |