Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5025 INR  1 EURO=107.7006 INR
ukmalayalampathram.com
Wed 11th Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പത്തനംതിട്ടയില്‍ 14 വയസ്സുകാരി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അയല്‍വാസി യുവാവിനെ വിട്ടയച്ചു
Text By: UK Malayalam Pathram
പത്തനംതിട്ട വലഞ്ചുഴിയില്‍ പതിനാലുകാരി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. യുവാവിനെതിരെ നിലവില്‍ തെളിവില്ലെന്ന് പൊലീസ്. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ യുവാവിനെതിരെ നിലവില്‍ തെളിവില്ലെന്ന് പോലീസ് പറയുന്നു.

ഇന്നലെ രാത്രിയാണ് പത്തനംതിട്ട വലഞ്ചുഴിയില്‍ കുടുംബത്തിനൊപ്പം ഉത്സവം കാണാന്‍ പോയ ഒമ്പതാം ക്ലാസുകാരി ആവണി ആറ്റില്‍ചാടി ജീവനൊടുക്കിയത്. ഒന്‍പതാം ക്ലാസുകാരിയാണ് ആവണിയാണ് ജീവനൊടുക്കിയത്. ലഹരിമരുന്നിന് അടിമയായ അയല്‍വാസിയായ ശരത് മകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നും ആവണിയുടെ പിതാവ് വി വി പ്രകാശന്‍ പറഞ്ഞിരുന്നു. ശരത് തന്നെ മര്‍ദിക്കുന്നത് കണ്ടാണ് ആവണി ആറ്റില്‍ ചാടിയതെന്നും പിതാവ് ആരോപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window