Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7333 INR  1 EURO=111.3462 INR
ukmalayalampathram.com
Sat 09th May 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം - കഞ്ചാവ് നല്‍കിയ നടന്മാരുടെ പേര് വെളിപ്പെടുത്തി ആലപ്പുഴയില്‍ പിടിയിലായ യുവതി
Text By: UK Malayalam Pathram
ആലപ്പുഴയില്‍ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസില്‍ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെയാണ് യുവതി മൊഴി നല്‍കിയത്. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈന്‍ ടോം ചാക്കോ കസ്റ്റമറാണെന്നും മൊഴി.

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയില്‍ ലഹരി കൈമാറി എന്ന് യുവതി മൊഴി നല്‍കി. തസ്ലീന സുല്‍ത്താനയാണ് എക്‌സൈസിന് മൊഴി നല്‍കിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്‌സൈസിനു ലഭിച്ചു. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായി ബന്ധം. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. ആലപ്പുഴയില്‍ പ്രതികളെ എത്തിച്ചത് കെണിയുരുക്കിയെന്നും മൊഴി.
 
Other News in this category

 
 




 
Close Window