Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3669 INR  1 EURO=96.9932 INR
ukmalayalampathram.com
Fri 23rd May 2025
 
 
സിനിമ
  Add your Comment comment
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്
Text By: UK Malayalam Pathram
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരില്‍ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറഞ്ഞു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിന്‍സി.

കെസിവൈഎം അങ്കമാലി മേജര്‍ അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിനായാണ് എത്തിയത്. ലഹി വിരുദ്ധ കാമ്പയിന്‍ കൂടിയാണ് ഇതിന്റെ മെയിന്‍ ഉദ്ദേശമെന്ന് വിന്‍സി പറഞ്ഞു. നിങ്ങളോട് ഒരു കാര്യം പറയുകയാണ്. ഈ തീരുമാനത്തിന്റെ പേരില്‍ മുന്നോട്ടുപോകുമ്പോള്‍ തനിക്ക് സിനിമ കിട്ടിയില്ലെന്ന് വരുമെന്നുമായിരുന്നു നടിയുടെ വാക്കുകള്‍.
 
Other News in this category

 
 




 
Close Window