Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
സിനിമ
  Add your Comment comment
ഉണ്ണി മുകുന്ദന്‍ സംവിധായകനാവുന്നു; തിരക്കഥ - മിഥുന്‍ മാനുവല്‍ തോമസ്: സിനിമ നിര്‍മിക്കുന്നത് ഗോകുലം മൂവീസ്
Text By: UK Malayalam Pathram
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകനാവുന്നു. പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദനാണ്.
ഉണ്ണി മുകുന്ദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള വമ്പന്‍ താരനിരയാണ് അണിനിരക്കുക. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദന്‍- മിഥുന്‍ മാനുവല്‍ തോമസ് ടീം ഒന്നിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോ പ്രൊഡ്യൂസര്‍സ്- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി.
ഐതിഹ്യങ്ങളില്‍ വിശ്വസിച്ചും അറിഞ്ഞും അവയുടെ ചരിത്രവും അതിലെ ത്യാഗങ്ങളും ധീരതയും മാന്ത്രികതയും കേട്ട് വളര്‍ന്ന താന്‍ എന്ന കുട്ടി ഒരു നായകനെ കണ്ടെത്തിയത് പുസ്തകങ്ങള്‍, സിനിമകള്‍, നാടോടി കഥകള്‍, ചെറിയ ആക്ഷന്‍ രൂപങ്ങള്‍ എന്നിവയില്‍ നിന്ന് മാത്രമല്ല, തന്റെ സ്വപ്നങ്ങളില്‍ നിന്ന് കൂടിയാണെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സൂപ്പര്‍ഹീറോകളുടെ കാലഘട്ടത്തില്‍, അവരെ കുറിച്ചു സ്വപ്നം കണ്ടു വളര്‍ന്ന തന്നിലെ കുട്ടി ഒരിക്കലും സ്വപ്നം കാണുന്നത് അവസാനിപ്പിച്ചില്ല എന്നും, അതിന്റെ ഫലമായി, ആ കുട്ടിയുടെ ഹൃദയത്തിലുണ്ടായിരുന്ന ഒരു കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ പറയാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വന്തമായ ഒരു സൂപ്പര്‍ ഹീറോ കഥയാണ് ഇതിലൂടെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window