ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെ മാത്രമാണ് വധിച്ചതെന്നും സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
'നമ്മുടെ സേന തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തുകൊണ്ട് പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കി. നമ്മുടെ സായുധ സേനയെ ഞാന്‍ പ്രശംസിക്കുന്നു. ഏപ്രില്‍ 22-ന് നമ്മുടെ സാധാരണക്കാരെ കൊന്നവരെയാണ് വധിച്ചത്. പാകിസ്ഥാനിലെ ഒരു സാധാരണക്കാരന്‍ പോലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോ?ഗിച്ചത്.'- രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം അവരുടെ വീരും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രമാണ് കുറിച്ചത്. വളരെ കൃത്യതയോടെ ജാ?ഗ്രതയോടൈ നടപടി സ്വീകരിച്ചു. ഇന്ത്യന്‍ സൈനികരെയും ഉദ്യോ?ഗസ്ഥരെയും അഭിനന്ദിക്കുന്നു. സ്വന്തം മണ്ണില്‍ നടന്ന ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശം ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചു. തീവ്രവാദികളുടെ മനോവീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |