Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5025 INR  1 EURO=107.7006 INR
ukmalayalampathram.com
Wed 11th Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കശ്മീരില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹത്തിന് 10 ദിവസം പഴക്കമെന്നു റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
കശ്മീരിലെ പുല്‍വാമയിലെ വനത്തില്‍ മലയാളി മരിച്ച നിലയില്‍. പുല്‍വാമയിലെ വനമേഖലയില്‍ നിന്ന് കണ്ടെടുത്തപ്പോള്‍ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കരുവാന്‍തൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്. ബന്ധുക്കളോട് സ്ഥലത്തെത്താന്‍ പൊലീസ് നിര്‍ദേശിച്ചു.
ബംഗളൂരുവില്‍ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ബംഗളൂരുവില്‍ പോയ യുവാവ് എങ്ങനെ ജമ്മു കശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ല.
 
Other News in this category

 
 




 
Close Window