ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച പാകിസ്താന് സൈന്യം കനത്ത തിരിച്ചടി നല്‍കി. ലാഹോര്‍ വാള്‍ട്ടണ്‍ എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 7 പാക് വ്യോമ സേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ത്തു. ഇന്ന് PSL മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകര്‍ത്തത്. ഇസ്ലാമബാദില്‍ അപായ സൈറനുകള്‍ മുഴങ്ങി.
ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകര്‍ത്തത്. അല്‍പ്പ സമയത്തിന് മുന്‍പ് ജമ്മു, ആര്‍എസ് പുര, ചാനി ഹിമന്ദ് മേഖലകളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് നടപടി.
ജമ്മുവിലെയും പഞ്ചാബിലെയും സൈനികള്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍കൊപ്പം ഡ്രോണ്‍കള്‍ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോണ്‍ ജമ്മു വിമാനത്താവളത്തിലും പതിച്ചുവെന്നാണ് വിവരം.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് ആഴത്തില്‍ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സായുധ സേന സ്വീകരിച്ച നടപടിയെയും അവര്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകള്‍ നിര്‍വീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. |