കോഴിക്കോട് നിന്നും രജനികാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവച്ചു. ''നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി'' Rajinikanth ??എന്നാണ് മന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്.
ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദര്‍ശന്‍ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂള്‍ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2'വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രജനികാന്ത് കോഴിക്കോട് എത്തി. ചെറുവണ്ണൂരിലാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്.
ഇരുപത് ദിവസത്തെ ചിത്രീകരണമായിരിക്കും നടക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം. |