Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ തുര്‍ക്കി കമ്പനിയുമായി ഉണ്ടായിരുന്ന ജോലി കരാര്‍ റദ്ദാക്കിയെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി
Text By: UK Malayalam Pathram
തുര്‍ക്കിയുടെ സെലബി ഏവിയേഷന്‍ ഹോള്‍ഡിംഗിന്റെ കീഴില്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെലെബി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ ജോലി കരാര്‍ റദ്ദാക്കി. തുര്‍ക്കി പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിലും പാക് അധീന കശ്മീരിലും (പിഒകെ) ഇന്ത്യ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്ത് പശ്ചാത്തലത്തിലാണ് കരാര്‍ റദ്ദാക്കിയത്. ഇന്ത്യയെ ആക്രമിക്കുന്നതിനായി തുര്‍ക്കി ഡ്രോണുകളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്.
സെലബി വ്യോമയാന സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില വീഴ്ചകള്‍ വരുത്തിയതായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) കണ്ടെത്തിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു . ഭൂമിശാസ്ത്രപരമായ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് സെലിവ് ഏവിയേഷന്റെ സുരക്ഷാ അനുമതി നീക്കം ചെയ്തതെന്ന് ബിസിഎഎസ് വ്യക്തമാക്കി. തുര്‍ക്കി പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയിരുന്നു.
BCAS ഡയറക്ടര്‍ ജനറലിന്റെ അംഗീകാരത്തോടെ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, 2022 നവംബര്‍ 21 ന് ആദ്യം അനുവദിച്ച സെലിബിയുടെ സുരക്ഷാ ക്ലിയറന്‍സ്, ദേശീയ സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം റദ്ദാക്കിയതായി പറയുന്നു.
 
Other News in this category

 
 




 
Close Window