രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വെള്ളക്കെട്ടായി ബെംഗളൂര്‍ നഗരം. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസം ഉണ്ടായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചു കയറി. പുലര്‍ച്ചെ രണ്ടു മണി മുതല്‍ 5 മണി വരെ കനത്ത മഴയാണ് പെയ്തത്.
മഴ പെയ്ത്തില്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍ , കോറമംല, ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളില്‍ ദുരിതം അനുഭവപെട്ടു. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. പ്രദേശത്തെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇന്നും ബെംഗളൂര്‍ നഗരത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
നഗരത്തിലുടനീളമുള്ള പ്രധാന കവലകള്‍, പ്രത്യേകിച്ച് ബെംഗളൂരുവിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ - നിരവധി ഐടി പാര്‍ക്കുകളും കോര്‍പ്പറേറ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ - വെള്ളത്തിനടിയിലായി. അതുകൊണ്ടുതന്നെ പ്രവര്‍ത്തി ദിവസമായ ഇന്ന് ആയിരക്കണക്കിന് ഓഫീസ് ജീവനക്കാരാണ് വെള്ളക്കെട്ടില്‍ വലഞ്ഞത്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപെടാനായി 112 എന്ന നമ്പറും അധികൃതര്‍ നല്കിയിട്ടുണ്ട്. |