Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125 INR  1 EURO=108.3306 INR
ukmalayalampathram.com
Sat 24th Jan 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പെന്‍ഷന്‍ കിട്ടാതായപ്പോള്‍ ചട്ടിയുമായി സമരത്തിനിറങ്ങിയ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു
Text By: UK Malayalam Pathram
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി ഇരുന്നൂറേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ പൊന്നാട അണിയിച്ച് അംഗത്വം നല്‍കി സ്വീകരിച്ചു. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനിലാണ് മറിയക്കുട്ടിയെ ബിജെപി അംഗത്വം നല്‍കി സ്വികരിച്ചത്.

ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുത്ത വിര്‍ശനവുമായി മറിയക്കുട്ടി രംഗത്തു വന്നു. നാട്ടുകാര്‍ തന്ന പൈസ കോണ്‍ഗ്രസ് അടിച്ചുമാറ്റിയെന്നും നാണംകെട്ടവരുടെ കൂടെ പോകാന്‍ സൗകര്യം ഇല്ലെന്നും മറിയക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും വഞ്ചിച്ചു.ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുടുംബം ഒന്നായി ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.
 
Other News in this category

 
 




 
Close Window