Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125 INR  1 EURO=108.3306 INR
ukmalayalampathram.com
Sat 24th Jan 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍
Text By: UK Malayalam Pathram
ദേശീയ പാത വികസനം ഉയര്‍ത്തികാട്ടിയുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിലൂടെ ദേശീയ പാത 66 യാഥാര്‍ഥ്യമാകുന്നു. പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട പദ്ധതിയില്‍ സംസ്ഥാനം ക്രിയാത്മക ഇടപെടല്‍ നടത്തിയെന്ന് പ്രോ?ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനിടെയാണ് ദേശീയപാത വികസനം വികസന നേട്ടമായി പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 7 സ്‌ട്രെച്ചുകളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയെന്നും ഭൂമി ഏറ്റെടുക്കലിന് 5580 കോടി സംസ്ഥാന വിഹിതമായി നല്‍കിയെന്നും സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window