Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5025 INR  1 EURO=107.7006 INR
ukmalayalampathram.com
Wed 11th Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ പോരാടണമെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍
Text By: UK Malayalam Pathram
ദുഷ്ടശക്തികള്‍ക്കെതിരെ ഇന്ത്യ നിശബ്ദമായി ഇരിക്കില്ലെന്നും ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ പോരാടണമെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. തീവ്രവാദത്തിനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച 7 സര്‍വ കക്ഷി സംഘങ്ങളല്‍ ഒരു സംഘത്തെ നയിക്കുന്നത് തരൂരാണ്. സംഘത്തിന്റെ അമേരിക്ക സന്ദര്‍ശന വേളയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ 9/11 സ്മാരകത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഭീകരതയുടെ ഭീഷണിക്കെതിരെ പരസ്പര ഐക്യദാര്‍ഢ്യത്തോടെയും ശക്തിയോടെയും ഒരുമിച്ച് നില്‍ക്കാന്‍ ആഗോള സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തത്. അമേരിക്കയെപ്പോലെ തന്നെ ഇന്ത്യയും എങ്ങനെയാണ് ഭീകരതയ്ക്ക് ഇരയായതെന്ന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് തരൂര്‍ പറഞ്ഞു. പ്രതിനിധി സംഘം ഗയാന, പനാമ, ബ്രസീല്‍, കൊളംബിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.
'ഭീകരതയുടെ വിപത്തിനെതിരെ നാമെല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് എത്ര പ്രധാനമാണെന്ന് ലോകത്തിന് വിശദീകരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 9/11 ന് ശേഷം അമേരിക്ക ദൃഢനിശ്ചയവും കാണിച്ചതുപോലെ, ഏപ്രില്‍ 22 ന് ഇന്ത്യയെ ആക്രമിച്ച ദുഷ്ടശക്തികള്‍ക്കെതിരെയും നമ്മുടെ രാജ്യം നിലകൊണ്ടു,' അദ്ദേഹം പറഞ്ഞു.
'ഈ ആക്രമണം നടത്തിയവരും അവര്‍ക്ക് ധനസഹായം നല്‍കിയവരും പരിശീലനം നല്‍കിയവരും സജ്ജരാക്കിയവരും നേതൃത്വം നല്‍കിയവരും ഒരു പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ ഇത് ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ലെന്ന് ലോകത്തോട് അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' തരൂര്‍ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window