Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7333 INR  1 EURO=111.3462 INR
ukmalayalampathram.com
Sat 09th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അറബിക്കടലില്‍ മുങ്ങിത്താഴ്ന്ന കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞു
Text By: UK Malayalam Pathram
കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കൊല്ലം തീരത്ത് മാത്രം ഇതുവരെ 23 കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞു. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിലാണ് കണ്ടെയ്‌നറുകള്‍ ഇതിനകം ഒഴുകിയെത്തിയത്. നീണ്ടകര പരിമണം, കരിത്തുറ, ശക്തികുളങ്ങര മദാമ്മതോപ്പ്, ആലപ്പാട്, ആലപ്പുഴ, ആറാട്ടുപുഴ തുടങ്ങിയ മേഖലകളിലാണ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. ആറാട്ടുപുഴയില്‍ കടലില്‍ ഒഴുകിനടന്ന കണ്ടെയ്നര്‍ പിന്നീട് കടല്‍ ഭിത്തിയില്‍ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. സാധനങ്ങള്‍ മുഴുവന്‍ കടലില്‍ ഒഴുകി നടക്കുകയാണ്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്സുകളും തീരം തൊട്ടു.
കണ്ടെയ്‌നറുകള്‍ എല്ലാം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കയറുകൊണ്ട് ബന്ധിച്ചു.
 
Other News in this category

 
 




 
Close Window