Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് പെണ്‍കുട്ടിയുടെ മരണം: റമീസിന്റെ മാതാപിതാക്കളെ തമിഴ്‌നാട്ടില്‍ നിന്നു പിടികൂടി
Text By: UK Malayalam Pathram
കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. ഇരുവരെയും തമിഴ്‌നാട്ടിലെ സേലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് മാതാപിതാക്കള്‍. റമീസിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയവര്‍ക്കായി അന്വേഷണസംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് തമിഴ്‌നാട്ടിലെ സേലത്ത് നിന്നും ഇരുവരെയും പിടികൂടിയത്. കേസില്‍ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.മതപരിവര്‍ത്തനം അടക്കമുള്ള ആരോപണങ്ങള്‍ മൂന്നുപേര്‍ക്കെതിരെയുമുണ്ട്. അതിനാല്‍ ഇവരുടെ ചോദ്യം ചെയ്യലും അനിവാര്യമാണ്. അന്വേഷണ പുരോഗതി അനുസരിച്ച് ഇവര്‍ക്കെതിരെ ആവശ്യമെങ്കില്‍ വഞ്ചന കുറ്റം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും.
മരിച്ച ടിടിഐ വിദ്യാര്‍ത്ഥിനിയുടെ കൂട്ടുകാരിയുടെ മൊഴിയുടെയും റമീസിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് പ്രത്യേകം അന്വേഷണസംഘം കടക്കുന്നത്. മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുക്കാത്തത് ബിജെപി അടക്കം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. മതപരിവര്‍ത്തന പരാതിയുംഇതില്‍ പാനായിക്കുളം ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിറോ മലബാര്‍ സഭയും ബിജെപിയും ശക്തമായ രംഗത്ത് വന്നിരുന്നു.
 
Other News in this category

 
 




 
Close Window