Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ധര്‍മസ്ഥലയില്‍ ആളുകളെ കുഴിച്ചുമൂടിയെന്നു സാക്ഷി പറഞ്ഞയാള്‍ അറസ്റ്റില്‍
Text By: UK Malayalam Pathram
ധര്‍മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ സാക്ഷി നല്‍കിയ കസ്റ്റോഡിയനായ മഹേഷ് തിമറോടിയെ കഴിഞ്ഞ ദിവസം കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സാക്ഷിയെ എസ്ഐടി കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. സാക്ഷിയുടെ മൊഴികളിലും നല്‍കിയ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്ത് നിന്നും 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്നും അന്യ ഭട്ടിന്റെ അമ്മയെന്ന് പറഞ്ഞ സുജാത ഭട്ടിന് മകളില്ലെന്നും റിപ്പോര്‍ട്ട്. സുജാത ഭട്ടും അവരുടെ ധര്‍മ്മസ്ഥല വിരുദ്ധ സംഘവും പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി കഥ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നുതായി ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല, മറിച്ച് സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window