|
അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മടം നടുവിലത്തറ എന്‍ ആയിഷയെ (41) മാഹി പൊലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജുവലറിയില്‍നിന്നു കഴിഞ്ഞ 12നാണ് സ്വര്‍ണം മോഷ്ടിച്ചത്. 3 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
സ്വര്‍ണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വര്‍ണം വാങ്ങാന്‍ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരി സ്വര്‍ണമോതിരങ്ങള്‍ കാണിക്കുന്നതിനിടെ മാലകളും വേണമെന്ന് ആയിഷ ആവശ്യപ്പെട്ടു. ഉടന്‍തന്നെ ജീവനക്കാരി മാലകള്‍ അടങ്ങിയ പെട്ടി ആയിഷയ്ക്ക് മുന്നില്‍ വച്ചു. മോതിരങ്ങളും മാലകളും പരിശോധിച്ചെങ്കിലും ഇഷ്ടപ്പെട്ട മോഡല്‍ കിട്ടിയില്ലെന്ന് ആയിഷ ജീവനക്കാരിയോട് പറഞ്ഞു. തുടര്‍ന്ന് ആഭരണങ്ങള്‍ ഷോക്കേസില്‍ വയ്ക്കുന്നതിനായി ജീവനക്കാരി തിരിയുന്നതിനിടെയാണ് ആരുടെയും കണ്ണില്‍പ്പെടാതെ മാല അടിച്ചുമാറ്റിയത്. |