Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നവരാത്രി പൂജവയ്പ്പ്; സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച സര്‍ക്കാര്‍ പൊതു പൊതുഅവധി പ്രഖ്യാപിച്ചു
Text By: UK Malayalam Pathram
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍. പൊതുമേഖലാ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച സര്‍ക്കാര്‍ പൊതു പൊതുഅവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് പൂജ വെക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി. ഇതോടെ നവരാത്രിയുടെ ഭാഗമായി തുടര്‍ച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക.30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ല.
വിശ്വാസപ്രകാരം ഈ വര്‍ഷത്തെ പൂജവെയ്പ്പും വിദ്യാരംഭവും അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്പും ദശമി തിഥി ഉദയം മുതല്‍ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയില്‍ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാംദിവസമാകുന്നത്.
 
Other News in this category

 
 




 
Close Window