Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
പാചകം
  Add your Comment comment
ചക്കക്കുരു മാങ്ങാക്കറി
Reporter
ചേരുവകള്‍

ചക്കക്കുരു-രണ്ട് കപ്പ്(കഷ്ണങ്ങളാക്കിയത്)
പച്ചമാങ്ങ-ഒരു കപ്പ്(കഷ്ണങ്ങളാക്കിയത്)
തേങ്ങ ചിരവിയത്-ഒരു കപ്പ്
വെളുത്തുള്ളി-അര ടീസ്പൂണ്‍
ചെറിയ ഉള്ളി-ഒരു ടീസ്പൂണ്‍
മുളകുപൊടി-കാല്‍ടീസ്പൂണ്‍
മഞ്ഞള്‍പൊടി-ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ-കുറച്ച്
കറിവേപ്പില-കുറച്ച്
ഉപ്പ്-ആവശ്യത്തിന
വെള്ളം-രണ്ട് കപ്പ്

പാകം ചെയ്യുന്ന വിധം

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ ചക്കക്കുരുവും,മാങ്ങയും കഷ്ണങ്ങളാക്കിയതും,മുളകുപൊടിയും,മഞ്ഞള്‍പ്പൊടിയും,ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങയും വെളുത്തുള്ളിയും ചെറിയുള്ളിയും നേര്‍മ്മയായി അരച്ചെടുക്കുക. ഈ അരപ്പും ഒരു കപ്പ് വെള്ളവും ചക്കക്കുരു വേവിച്ചതില്‍ ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക. ഇത് ചക്കക്കുരു കറിയിലേക്ക് ഒഴിക്കുക.
 
Other News in this category

 
 




 
Close Window