Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
വെജിറ്റബിള്‍ നൂഡില്‍ സൂപ്പ്
Reporter
ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ് ചെറുതായി അരിഞ്ഞത്-കാല്‍കപ്പ്
ബീന്‍സ് ചെറുതായി അരിഞ്ഞത്-കാല്‍കപ്പ്
വെണ്ണ-മൂന്ന് ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്-ഒരു ടീസ്പൂണ്‍
ഇഞ്ചി അരച്ചത്-ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്-ഒരു ടേബിള്‍സ്പൂണ്‍
പാല്‍-അരകപ്പ്
കോണ്‍ഫ്‌ളോര്‍-രണ്ട് ടീസ്പൂണ്‍
നൂഡില്‍സ്-50ഗ്രാം
വെള്ളം-മൂന്നു ഗ്ലാസ്സ്+അരകപ്പ്
ഉപ്പ്-പാകത്തിന്
കുരുമുളക്-ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

നൂഡില്‍സ് അരകപ്പ് വെള്ളമൊഴിച്ച് വേവിച്ച് മാറ്റിവയ്ക്കുക.ഒരു കുക്കര്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെണ്ണ അതിലിടുക.ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കണം.മൂത്തമണം വരുമ്പോള്‍ അരിഞ്ഞുവച്ച ബീന്‍സും കാരറ്റും മൂന്നു ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ അഞ്ചുമിനിറ്റ് വേവിച്ചെടുക്കുക.പ്രഷര്‍കുക്കര്‍ തുറന്നതിനുശേഷം മല്ലിയില ചേര്‍ക്കണം.പാലില്‍ കോണ്‍ഫ്‌ളോര്‍ കലക്കി,ഈ സൂപ്പിലേക്ക് ഒഴിച്ചു വീണ്ടും രണ്ടു മൂന്നു മിനിറ്റ് തിളപ്പിക്കുക.വേവിച്ച നൂഡില്‍സും ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ വിളമ്പുക.
 
Other News in this category

 
 




 
Close Window