|
ബോംബ് പൂര്‍ണമായി വികസിപ്പിച്ചിട്ടില്ലായിരുന്നു. വാഹനം ഓടിച്ചയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം ഉണ്ടാക്കുകയായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബോംബ് പൂര്‍ണമായി വികസിപ്പിച്ചിട്ടില്ല. അതിനാലാണ് ആഘാതം പരിമിതപ്പെട്ടത്.
ഡല്‍ഹിയിലും ഹരിയാനയിലും പുല്‍വാമിയിലും നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതാണ് ആക്രമണം നടത്താന്‍ പ്രേരണയായത്. ചാവേറായിട്ട് പൊട്ടിത്തെറിക്കണമെന്ന ഉദ്ദേശത്തോടെയല്ല പ്രതി വാഹനവുമായി എത്തിയിരുന്നതെന്നാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരം. കാര്‍ പൊട്ടിത്തെറിച്ച സ്ഥലത്ത് വലിയ കുഴിയൊന്നും തന്നെ രൂപപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ബോംബ് പൂര്‍ണമായി വികസിപ്പിച്ചിട്ടില്ലായിരുന്നുവെന്ന നി?ഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. |