യുവതിയെ ബലാത്സംഗം ചെയ്ത വ്യജ സിദ്ധന്‍ അറസ്റ്റില്‍. ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബലാത്സംഗം ചെയ്തത്. മലപ്പുറം ജില്ലയിലാണു സംഭവം. സജില്‍ ഷറഫുദ്ദീന്‍ ഉദിരംപൊയിലിനെയാണ് അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍ പൊലീസ് നെടുമങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മിറാക്കിള്‍ പാത്ത് എന്ന യൂട്യൂബ് ചാനലിനുടമ കൂടിയാണ്. മഹ്ദി ഇമാം എന്നാണ് ഇയാള്‍ സ്വയം അവാകശപ്പെടുന്നത്. ദിവ്യ ഗര്‍ഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. ആഭിചാരക്രിയകള്‍ നടത്തി ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ പരിചയപ്പെടുന്നത്. നിരവധി ആഭിചാരക്രിയകളും അന്ധവിശ്വാസങ്ങളും നിരത്തി ഇയാള്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചു. ആഭിചാര ക്രിയ ചെയ്യാനെന്ന വ്യാജ്യേന ഇയാള്‍ പരാതിക്കാരി താമസിക്കുന്ന കോര്‍ട്ടേഴ്സിലേക്ക് അതിക്രമിച്ച് കയറി. വായപൊത്തിപ്പിടിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.