|
വര്‍ണശബളമായ ആഘോഷപരിപാടികള്‍ ഹാര്‍ഡ്ലി ടെല്‍ഫോര്‍ഡ് കള്‍ച്ചറല്‍ ആന്റ് ലെയ്സര്‍ സെന്ററില്‍ വച്ച് ആഘോഷമായി നടന്നു.
ഉച്ചതിരിഞ്ഞു 3.30ന് അംഗങ്ങളുടെ കുഞ്ഞുങ്ങള്‍ ദീപം കൊളുത്തി ആരംഭിച്ച പൊതുസമ്മേളനം എസ്എംസിഎ പ്രസിഡന്റ് ജോബി ജോസ് ഉദ്ഘാടനം ചെയ്യുകയും, സെക്രട്ടറി വിഷ്ണു വിമല്‍ സ്വാഗതം പറയുകയും ചെയ്തു. തുടര്‍ന്ന് അംഗങ്ങള്‍ക്കു രുചികരമായ കേക്കും ആല്‍ക്കഹോള്‍ ഫ്രീ വൈനും വിതരണം ചെയ്തു. ഈ വര്‍ഷം വിട്ടു പിരിഞ്ഞ പ്രിയ അംഗം തോമസ് കുരുവിളയെ ഓര്‍മിക്കുകയും മുന്‍ സെക്രട്ടറി അനീഷ് എബ്രഹാം ഒരു അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു.
അംഗങ്ങളുടെ കുട്ടികളായ അല്‍വിര ഷാര്‍ലറ്റ്, സേറ ബിനോയ്, അതേല്‍സ്റ്റാന്‍ ആന്റണി, ജയ്‌റ ജിജു എന്നിവര്‍ ഡിവോഷണല്‍ സോങ്, ക്രിസ്മസ് മെസ്സേജ്, ക്രിസ്മസ് സോംഗ് എന്നിവ അവതരിപ്പിച്ചു. 40ല്‍ പരം കുട്ടികള്‍ അവതരിപ്പിച്ച കിഡ്സ് മെഗാ ക്രിസ്മസ് കരോള്‍ സ്വരമാധുരികൊണ്ടും മനോഹരമായ യൂണിഫോം ഡ്രസ്സ് കൊണ്ടും കാണികളെ സന്തോഷിപ്പിച്ചു. 23ഓളം മുതിര്‍ന്നവര്‍ അണിനിരന്ന അഡള്‍ട്സ് മെഗാ ക്രിസ്മസ് കരോളും അവിസ്മരണീയമായി. കുട്ടികളുടെ കരോള്‍ പ്രോഗ്രാം ഒരുക്കിയ ജിജു, ബ്ലെസി, ജയ്‌റ എന്നിവര്‍ക്കും മുതിര്‍ന്നവയുടേത് കോ-ഓര്‍ഡിനേറ്റ് ചെയ്ത നീതു, ടിന്റു, ബ്ലോസി എന്നിവര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും എസ്എംസിഎ നന്ദി അറിയിച്ചു.
സ്നേഹസന്ധ്യ-25ന്റെ പ്രധാന ആകര്‍ഷണം അതിമനോഹരമായ നേറ്റിവിറ്റി പ്ലേ ആയിരുന്നു. അനു & പ്രേം ചെത്തിമറ്റം എഴുതിയ ഈ നേറ്റിവിറ്റി ടോം ജോസഫ് സംവിധാനം ചെയ്തു. 20-ഓളം അംഗങ്ങളുടെ ശബ്ദം, 40-ഇല്‍ പരം കലാകാരന്മാരുടെ അവിസ്മരണീയ പ്രകടനത്തിലൂടെ എല്ലാവരെയും ഹരം കൊള്ളിച്ചു. ആശ രഞ്ജിത് ഒരുക്കിയ കുട്ടികളുടെ നൃത്തചുവടുകളും, അന്റ്‌റോണിയോ ടോമിന്റെ ശബ്ദാലങ്കാരവും ശ്രദ്ധേയമായി.
കലാപരിപാടികള്‍ ആവോളം ആസ്വദിച്ച അംഗങ്ങള്‍ക്കായി അതിഗംഭീരമായ 4-കോഴ്സ് കേരള ക്രിസ്മസ് ഡിന്നര്‍ ഒരുക്കിയിരുന്നു. തണുപ്പുള്ള ഈ ജനുവരി സന്ധ്യക്കായി കരിപ്പെട്ടി ചുക്ക് കാപ്പിയും എസ്എംസിഎ തയ്യാറാക്കിയിരുന്നു. ഈ സമയത്തു തന്നെ സാന്റാ ആവേശകരമായ നൃത്തചുവടുകളോടെ കുട്ടികളെ സന്ദര്‍ശിക്കുകയും, മധുരം വിതരണം ചെയ്യുകയും ചെയ്തു. അതിനുശേഷം യുക്മ റീജിയണല്‍ ആന്റ് നാഷണല്‍ കലാമേള വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
എസ്എംസിഎ ഒരുക്കിയ പുല്‍ക്കൂട് മത്സരം ഒരു വന്‍ വിജയമായിരുന്നു. പങ്കെടുത്ത എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും അംഗങ്ങള്‍ വാട്സാപ്പ് വോട്ടിംഗിലൂടെ തിരഞ്ഞെടുത്ത വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. എസ്എംസിഎ ആദ്യമായി ഒരുക്കിയ മലയാളം കലണ്ടര്‍ മുന്‍ പ്രസിഡന്റ് ജെയിംസ് മാത്യു പ്രകാശനം ചെയ്തു. കേരളത്തിലെ അതിമനോഹരമായ കാഴ്ചകള്‍ അണിനിരത്തിയ ഈ കലണ്ടര്‍ ആവശ്യമുള്ള എല്ലാ അംഗങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്നതാണ്.
എസ്എംസിഎക്കു നല്‍കിയ സംഭാവനകള്‍ക്കായി നവീന്‍ എബ്രഹാം, അഞ്ജിത ഷാജി, ആശാ നായര്‍ എന്നിവര്‍ക്കും, എല്ലാ സഹായവുമായി കൂടെ നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനകളായ ടെല്‍ഫോര്‍ഡ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്, റിബല്‍ റൈഡേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ഷ്രൂസ്ബെറി എന്നിവര്‍ക്കും പ്രശസ്തിഫലകങ്ങള്‍ സമ്മാനിച്ചു.
കുട്ടികള്‍ക്കായി എസ്എംസിഎ ഒരുക്കിയ ക്രിസ്മസ് ട്രീ റാഫില്‍ വേറിട്ട അനുഭവമായി. കുട്ടികള്‍ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുകയും പല സമ്മാനങ്ങള്‍ നേടുകയൂം ചെയ്തു. സമ്മാനം അടിക്കാത്ത ടിക്കറ്റുകള്‍ക്കായി സ്വീറ്റ്‌സ് ഒരുക്കിയിരുന്നു. മെഗാ റാഫില്‍ ടിക്കറ്റ് തിരഞ്ഞെടുത്ത ലക്കി വിന്നര്‍ക്കു പ്രൈസ് ആയ 40 പൗണ്ട് ഗിഫ്റ്റ് വൗച്ചര്‍ വിതരണം ചെയ്തു.
ആഘോഷഭരിതമായ ഈ സന്ധ്യക്ക് മാറ്റ് കൂട്ടാനായി യുകെയിലെ പ്രശസ്ത മലയാളം ബാന്‍ഡ് ആയ ഡെക്കാന്‍ ഡെസ്റ്റ് ഒരു ലൈവ് ഫുള്‍ ഇന്‍സ്ട്രുമെന്റ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ചു. മെലഡികളും ദ്രുതതാളത്തിലെ അടിപൊളി പാട്ടുകളും മാറി മാറി പാടി ഇവര്‍ അംഗങ്ങളെ ആനന്ദസാഗരത്തിലാറാടിച്ചു മനോഹരമായായ കലാപ്രകടനങ്ങളും, സമ്മാനങ്ങളും, ഹൃദ്യമായ ഭക്ഷണവും, പാട്ടും നൃത്തവുമായി അംഗങ്ങള്‍ക്ക് എന്നെന്നും സന്തോഷത്തോടെ തിരിഞ്ഞു നോക്കാവുന്ന ഒരുപിടി ഓര്‍മകളുമായി എസ്എംസിഎ സ്നേഹസന്ധ്യ-25 രാത്രി 10.30ഓടെ സമാപിച്ചു. |