|
ആവശ്യമുള്ള സാധനങ്ങള്‍
മൈദ-മൂന്നുകപ്പ്
വെണ്ണ-ഒരു കപ്പ്
പഞ്ചസാര പൊടിച്ചത്-രണ്ടു കപ്പ്
മോര്-ഒരു കപ്പ്
കോഴിമുട്ട-നാല്
ബേക്കിങ്ങ് പൗഡര്‍-രണ്ടു ടീസ്പൂണ്‍
സോഡാപൊടി-ഒരു ടീസ്പൂണ്‍
വാനിലാ എസ്സന്‍സ്-അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
വെണ്ണയും പഞ്ചസാരയും കൂടി നന്നായി മയപ്പെടുത്തി പതപ്പിച്ചെടുക്കുക.കോഴിമുട്ടയുടെ ഉണ്ണിയും വെള്ളയും വേര്‍തിരിച്ച് വയ്ക്കുക.വെണ്ണക്കൂട്ടിലേക്ക് ഓരോ ഉണ്ണിവീതം ചേര്‍ത്ത് പതപ്പിച്ചെടുക്കുക.മൈദയും ബേക്കിങ് പൗഡറും സോഡാപൊടിയും ചേര്‍ത്ത് രണ്ടുതവണ തെള്ളിയെടുക്കുക.വെണ്ണക്കൂട്ടിലേക്ക് മൈദക്കൂട്ടും മോരും ഒന്നിടവിട്ട് ചേര്‍ത്ത് മിക്‌സ് ചെയ്യുക.മുട്ടയുടെ വെള്ള നല്ല കട്ടിയായി പതഞ്ഞെടുക്കണം.ഇത് ഒട്ടും പതയടങ്ങാതെ കേക്ക് കൂട്ടില്‍ മിക്‌സ് ചെയ്യുക.അതില്‍ വാനില എസന്‍സ് ചേര്‍ക്കണം.ബേക്കിങ് പാത്രത്തില്‍ മയം പുരട്ടി കേക്ക് കൂട്ട് ഒഴിച്ച് 180ഡിഗ്രി സിയില്‍ 45മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. |