Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=106.5417 INR
ukmalayalampathram.com
Fri 06th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിജെപി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ ലക്ഷ്യമിട്ട് തന്ത്രങ്ങള്‍
reporter

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ വിജയം ഉറപ്പാക്കാന്‍ ബിജെപി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 30% വോട്ടിലധികം ലഭിച്ച 30 മണ്ഡലങ്ങളില്‍ എന്തു വിലകൊടുത്തും വിജയം നേടണമെന്ന് ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നേതൃയോഗത്തില്‍ വ്യക്തമാക്കി.

ഈ മണ്ഡലങ്ങളില്‍ ഏകദേശം 10% വോട്ടുകള്‍ ഏതൊരു മുന്നണിയിലും പെടാതെ നിലകൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണിയുടെ വിശ്വാസ്യത ഉയര്‍ത്തിക്കാട്ടി ഈ വോട്ടുകള്‍ നേടിയാണ് വിജയം ഉറപ്പിക്കേണ്ടതെന്ന് നിര്‍ദ്ദേശം നല്‍കി.

ശബരിമല സ്വര്‍ണക്കൊള്ളയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുമാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും സനാതന ധര്‍മ്മത്തെ തകര്‍ക്കുകയാണെന്ന് നിതിന്‍ നബിന്‍ ആരോപിച്ചു. ഇരു മുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയും പ്രീണനവും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

'ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഐക്യമാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബിജെപി മുന്നിയുണ്ടാകും,' - നിതിന്‍ നബിന്‍ വ്യക്തമാക്കി.

നെടുമ്പാശേരിയിലെ താജ് ഹോട്ടലില്‍ നടന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സാബു ജേക്കബ്, എ.വി. താമരാക്ഷന്‍, കുരുവിള മാത്യൂസ്, ഹരികുമാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, എസ്. രാജേന്ദ്രന്‍, കെ.ടി. തോമസ് എന്നിവര്‍ പങ്കെടുത്തു

 
Other News in this category

 
 




 
Close Window