Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത്
reporter

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി. കാതോലിക്കാ ബാവയുമായി സൗഹൃദസന്ദര്‍ശനമായിരുന്നു കൂടിക്കാഴ്ച. രാവിലെ തനിച്ചാണ് ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ചെന്നിത്തല പറഞ്ഞു: ''കോട്ടയത്ത് എംപിയായിരുന്ന കാലം മുതല്‍ ഞാന്‍ ഇവിടുത്തെ സ്ഥിരസന്ദര്‍ശകനാണ്. ബാവ തിരുമേനി എന്നും വലിയ സൗഹൃദം കാട്ടിയിട്ടുണ്ട്. ആ സൗഹൃദം ഊട്ടി ഉറപ്പിക്കാനാണ് ഇന്നത്തെ സന്ദര്‍ശനം.''

രാഷ്ട്രീയ പരാമര്‍ശങ്ങള്‍

- ബാറുകളുടെ സമയം ഉയര്‍ത്തിയ കാര്യം സര്‍ക്കാരിന്റെ തീരുമാനമാണെന്നും, പ്രതിപക്ഷവുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

- ആറന്മുള, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവ ഓര്‍ത്തഡോക്‌സ് സഭയുടെ ശക്തികേന്ദ്രങ്ങളാണെന്നും, ഇത്തവണ മധ്യതിരുവിതാംകൂറില്‍ യുഡിഎഫിന് വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക സന്ദര്‍ശനം

സമുദായ ആചാര്യന്റെ ഓര്‍മ്മദിനമായതിനാല്‍ മന്നത്ത് പത്മനാഭന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നും ചെന്നിത്തല അറിയിച്ചു

 
Other News in this category

 
 




 
Close Window