Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിജയ്-തൃഷ കൂട്ടായ്മ; സനം ഷെട്ടിയുടെ വിമര്‍ശനം വിവാദത്തില്‍
reporter

ചെന്നൈ: നടന്‍ വിജയ് സുഹൃത്തിന്റെ വിവാഹത്തില്‍ നടി തൃഷയ്ക്കൊപ്പം എത്തിയ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മാച്ചിങ് വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരേ വാഹനത്തില്‍ എത്തിയ ഇരുവരുടെയും ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

വിവാഹമോചന വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരെ നടി സനം ഷെട്ടി പ്രതികരിച്ചു. 'ഭാര്യയുടെ വേദനയെ അവഗണിക്കാനാകില്ല. ദീര്‍ഘകാല ആരാധികയായ നിലയില്‍ ഇങ്ങനെ കാണേണ്ടി വരുന്നത് നിരാശാജനകമാണ്,' എന്നാണ് എക്സില്‍ പങ്കുവച്ച വീഡിയോയോടൊപ്പം സനം ഷെട്ടി കുറിച്ചത്.

സനം ഷെട്ടിയുടെ പ്രതികരണത്തിന് അനുകൂലവും എതിരുമായ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ചിലര്‍ 'അവര്‍ക്ക് സുഹൃത്തുക്കളായിക്കൂടേ?' എന്ന് ചോദിച്ചപ്പോള്‍, 'അങ്ങനെയാകാം. പക്ഷെ ആരോപണം ഉയര്‍ന്നിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമാണെന്നിരിക്കെ പൊതുവേദിയില്‍ ഒരുമിച്ച് വരുന്നത് ശരിയായ സമയം അല്ല,' എന്നാണ് സനം മറുപടി നല്‍കിയത്.

മറ്റൊരു ആരാധകന്‍, 'ബന്ധം പരാജയപ്പെട്ടാല്‍ പുതിയൊരു ബന്ധത്തിലേക്ക് കടക്കുന്നത് സ്വാഭാവികം. ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്കായിരിക്കണമെന്നില്ല,' എന്ന് അഭിപ്രായപ്പെട്ടപ്പോള്‍, 'പുതിയ ബന്ധമുണ്ടെങ്കില്‍ വിവാഹബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ച ശേഷം പരസ്യപ്പെടുത്തണം. അതാണ് ധാര്‍മികവും നിയമപരമായും ശരിയായ വഴി,' എന്നാണ് സനം ഷെട്ടിയുടെ മറുപടി.

വിജയ്-തൃഷ കൂട്ടായ്മയെ ചുറ്റിപ്പറ്റിയുള്ള ഈ വിവാദം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ചൂടുപിടിച്ച ചര്‍ച്ചയായി തുടരുകയാണ്

 
Other News in this category

 
 




 
Close Window