Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാജ്യത്ത് പാചകവാതക വില വീണ്ടും ഉയര്‍ന്നു
reporter

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില 115 രൂപയും വര്‍ധിപ്പിച്ചു.

ഇതോടെ കൊച്ചിയില്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തെ ഇത് 863 രൂപയായിരുന്നു. ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 852.50 രൂപയില്‍ നിന്ന് 912.50 രൂപയായി, കൊല്‍ക്കത്തയില്‍ 879 രൂപയില്‍ നിന്ന് 939 രൂപയായി, ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായി വില ഉയര്‍ന്നു.

വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് എല്‍പിജി സിലിണ്ടറിന്റെ വില 28 മുതല്‍ 31 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ധനവ് വന്നിരിക്കുന്നത്

 
Other News in this category

 
 




 
Close Window