|
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ -ഒരു ലിറ്റര്‍
ചവ്വരി -100ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒരു ടിന്‍
വാനില എസന്‍സ് -ഒരു ടീസ്പൂണ്‍
ആപ്പിള്‍ -ഒന്ന്
ഞാലിപ്പൂവന്‍ പഴം -മൂന്ന്
മുന്തിരി -50ഗ്രാം
കൈതച്ചക്ക -ചെറിയ കഷണങ്ങളാക്കിയത് ഒരു കപ്പ്
അണ്ടിപ്പരിപ്പ് -50ഗ്രാം
പഞ്ചസാര -മൂന്ന് ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പാലില്‍ ചവ്വരിയും രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വേവിക്കുക.വെന്തുകഴിഞ്ഞാല്‍ തീ അണച്ച് ഈ പാല്‍കൂട്ടിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും വാനില എസന്‍സും ചേര്‍ക്കണം .ആപ്പിള്‍ തൊലി കളഞ്ഞ് ചെറുതായി അരിയുക .പഴവും തൊലികളഞ്ഞ് ചെറുതായി അരിയുക.മുന്തിരി രണ്ടായി മുറിച്ച് കുരുകളയണം .അണ്ടിപ്പരിപ്പ് ചെറിയ കഷണങ്ങളായി മുറിച്ചുവയ്ക്കണം .കൈതച്ചക്ക കഷ്ണങ്ങള്‍ പഞ്ചസാര(ബാക്കിയുള്ള ഒരു ടേബിള്‍ സ്പൂണ്‍) ചേര്‍ത്ത് സോസ് പാനില്‍ ഒട്ടും വെള്ളമില്ലാതെ വറ്റിച്ചെടുക്കുക.കഷണങ്ങളാക്കിയ പഴങ്ങളും അണ്ടിപ്പരിപ്പും ചവ്വരി-പാല്‍പായസത്തില്‍ ചേര്‍ത്ത് തണുപ്പിക്കുക .ഫ്രൂട്ട് പായസം തയ്യാര്‍ . |