Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂരില്‍ CPM പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ പരിക്കേറ്റു
reporter

കണ്ണൂര്‍: വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ ഡോക്ടര്‍ പിന്നീട് അതേ വ്യക്തിക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും ഉണ്ടായിരുന്നതായി വിവരം. CPM മട്ടന്നൂര്‍ മരുതായി നാലാങ്കരി ലോക്കല്‍ കമ്മിറ്റിയംഗം കെ. സുരേന്ദ്രന്‍ (68) ആണ് അപകടത്തില്‍ പരിക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മട്ടനൂരിനടുത്ത് പൊറോറമുക്കില്‍ വച്ചാണ് കറുത്ത കാര്‍ സുരേന്ദ്രനെ ഇടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് സുരേന്ദ്രനെ മട്ടന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ഇടത് കാലിന്റെ എല്ല് പൊട്ടുകയും നെറ്റിയില്‍ ഗുരുതരമായ മുറിവേല്‍ക്കുകയും ചെയ്തതിനാല്‍ കണ്ണൂരിലേക്ക് മാറ്റി.

ആശുപത്രി പരിസരത്ത് ഹെഡ്‌ലൈറ്റ് പൊട്ടിയ കറുത്ത കാര്‍ കണ്ടെത്തിയതോടെ അന്വേഷണം പുരോഗമിച്ചു. പയ്യാമ്പലം ബീച്ച് റോഡ് അല്‍ ബഷീറിയില്‍ താമസിക്കുന്ന അസ്ഥിരോഗ വിദഗ്ധന്‍ ഡോ. സുഹൈല്‍ ബഷീറിന്റെ കാര്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മട്ടന്നൂര്‍ പൊലീസ് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കി വിട്ടു. കെ.എല്‍.13 എ.ടി.6780 നമ്പര്‍ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പേടി കൊണ്ടാണ് നിര്‍ത്താതെ പോയതെന്നും ഡോക്ടര്‍ മൊഴി നല്‍കി. ശസ്ത്രക്രിയ നടത്തിയ സംഘത്തിലും ഡോക്ടര്‍ ഉണ്ടായിരുന്നതായി വിവരം. ശസ്ത്രക്രിയയ്ക്ക് ശേഷം സുരേന്ദ്രന്‍ ആശുപത്രി വിട്ട് വീട്ടില്‍ വിശ്രമത്തിലാണ്. അപകടകരമായ ഡ്രൈവിങ്ങിനും, പരിക്കേറ്റയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കാതിരുന്നതിനും, അപകടവിവരം പൊലീസില്‍ അറിയിക്കാതിരുന്നതിനും ഭാരതീയ ന്യായസംഹിതയും മോട്ടോര്‍ വാഹന നിയമവും പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മട്ടന്നൂര്‍ പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window