Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
Teens Corner
  Add your Comment comment
പവര്‍ ബാങ്ക് എടുത്തിരുന്നില്ല. കാട്ടിനുള്ളില്‍ അകപ്പെട്ടെങ്കിലും ഭയം തോന്നിയില്ല. അരുവിയിലെ വെള്ളം ആശ്വാസമായി. ട്രെക്കിങ് തുടരും - കുടകിലെ കാട്ടില്‍ കുടുങ്ങിയ ജി എസ് ശരണ്യ.
Text By: UK Malayalam Pathram
ട്രെക്കിങ് തുടരുമെന്ന് കര്‍ണാടക കുടകിലെ കാട്ടില്‍ കുടുങ്ങിയ ജി എസ് ശരണ്യ. ട്രക്കിങ്ങിന് പോകുമ്പോള്‍ ചിലപ്പോള്‍ വീട്ടില്‍ പറയാറുണ്ട്. മറ്റു ചിലപ്പോള്‍ പീക്കില്‍ എത്തിയതിന് ശേഷം വീഡിയോ കോള്‍ ചെയ്ത് അമ്മയെ അറിയിക്കുകയാണ് പതിവ്. ചിലപ്പോഴൊന്നും വീട്ടില്‍ നിന്ന് പിന്തുണ കിട്ടാറില്ല. അപകടം എന്ന പേടിയുണ്ടാകും. അപ്പോള്‍ അവരെ ടെന്‍ഷനടിപ്പിക്കേണ്ട എന്നു കരുതി പറയാതിരിക്കും. എല്ലാം ഓക്കെയാണ് സേഫ് ആണ് എന്നാണ് തിരികെയെത്തി ആദ്യം അമ്മയോട് സംസാരിച്ചത്. ഒറ്റപ്പെട്ടു, പ്രതിസന്ധിയിലായി എന്ന് തോന്നിയപ്പോഴും അമ്മയെയാണ് ഓര്‍ത്തത്. പറയാതെ പോയതായിരുന്നു. അവര്‍ അറിഞ്ഞിട്ട് പോലുമുണ്ടാവില്ല എന്ന് ഓര്‍ത്തു - ശരണ്യ പറഞ്ഞു
ചെറിയ ട്രക്കിങ് എന്ന് കരുതി പവര്‍ ബാങ്ക് എടുത്തിരുന്നില്ല. കാട്ടിനുള്ളില്‍ അകപ്പെട്ടെങ്കിലും ഭയം തോന്നിയില്ലെന്നും അരുവിയിലെ വെള്ളം ആശ്വാസമായെന്നും ശരണ്യ പറഞ്ഞു. ഗുഡ് മോര്‍ണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ അതിഥിയായെത്തിയപ്പോഴാണ് ശരണ്യയുടെ പ്രതികരണം. അടുത്ത ട്രക്കിങ്ങ് പ്ലാന്‍ ചെയ്തിട്ടില്ലെന്നും താന്‍ വളരെ നേരത്തെ അത് പ്ലാന്‍ ചെയ്യുന്ന കൂട്ടത്തിലല്ലെന്നും ശരണ്യ പറഞ്ഞു.
 
Other News in this category

 
 




 
Close Window