Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ്; ഹോര്‍മൂസ് തുറക്കണമെന്ന് ഭീഷണി
reporter

വാഷിങ്ടണ്‍: ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കു കഴിയും എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോര്‍മൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ ഇറാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇല്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാര്‍ ഒപ്പിടാന്‍ ഇറാനു നല്‍കിയ 10 ദിവസത്തെ സമയം അവസാനിക്കുകയാണ്. എന്നാല്‍ യുഎസിന്റെ താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതോടെ പ്രകോപനപരമായ വാക്കുകളുമായി ട്രംപ് രംഗത്തെത്തി.

കടുത്ത മുന്നറിയിപ്പ്

''നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും ഞങ്ങളുടെ സൈന്യം നശിപ്പിക്കും. എല്ലാ ഊര്‍ജ നിലയങ്ങളും പ്രവര്‍ത്തനരഹിതമാകും. ഒരിക്കലും പ്രവര്‍ത്തിക്കാനാകാത്ത വിധം അവ തകര്‍ക്കും. ഒറ്റ രാത്രി കൊണ്ടു ഇറാനെ പൂര്‍ണമായും ഇല്ലാതാക്കും. ഹോര്‍മൂസ് തുറക്കുക, അല്ലാത്തപക്ഷം നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരും'' - ട്രംപ് പറഞ്ഞു.

പശ്ചാത്തലം

അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ചയ്ക്കകം തീരുമാനമറിയിക്കാത്ത പക്ഷം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപരോധങ്ങള്‍ നീക്കുന്നതടക്കമുള്ള ശാശ്വത പരിഹാരമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.

 
Other News in this category

 
 




 
Close Window