Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഇംഗ്ലണ്ടിലെ മാര്‍ക്കറ്റ് & ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ ആയ കെറ്ററിംഗിലെ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് നവ നേതൃത്വം.
Text By: UK Malayalam Pathram

400ല്‍ അധികം കുടുംബങ്ങള്‍ വസിക്കുന്ന ഇംഗ്ലണ്ടിലെ മാര്‍ക്കറ്റ് & ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ ആയ കെറ്ററിംഗിലെ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് നവ നേതൃത്വം. പുതുമുഖങ്ങളും പരിചയസമ്പന്നരും ഇടകലര്‍ന്ന നവ നേതൃത്വം മലയാളി വെല്‍ഫെയര്‍ അസോസിയേഷന് പുത്തന്‍ ദിശാബോധം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റു പല സ്ഥലങ്ങളിലും ഒന്നിലധികം മലയാളി അസോസിയേഷനുകള്‍ ഉണ്ടെങ്കിലും കെറ്ററിംഗില്‍ ആരംഭ കാലം മുതല്‍ ഒത്തൊരുമയുടെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി മറ്റുള്ളവര്‍ക്ക് മാതൃകയായി ഒരൊറ്റ അസോസിയേഷന്‍ മാത്രമുള്ള സ്ഥലമാണ്. വിവിധങ്ങളായ കലാകായിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ബോഡിയില്‍ നിന്നും 35 അംഗ കമ്മിറ്റിയെ ആദ്യം തെരഞ്ഞെടുത്തു. തുടര്‍ന്ന് 35 കമ്മറ്റിയില്‍ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുത്തു. ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വ്യക്തികള്‍ സേവനം ചെയ്യാന്‍ വന്നതിനാല്‍ ഇലക്ഷന്‍ നടത്തുകയും തുല്യ വോട്ടുകള്‍ ലഭിക്കുകയും ചെയ്തു തുടര്‍ന്ന് ഏറ്റവും ഉചിതവും മറ്റുള്ളവര്‍ക്ക് മാതൃക ആകുന്ന വിധത്തിലുള്ള തീരുമാനമാണ് 35 കമ്മറ്റി എടുത്തത്. പ്രസിഡന്റ് ആയി മത്സരിച്ച രണ്ടുപേര്‍ക്കും തുല്യ പ്രാധാന്യം നല്‍കി ആദ്യവര്‍ഷം ഒരാള്‍ പ്രസിഡണ്ടും മറ്റേയാള്‍ വൈസ് പ്രസിഡണ്ടും തുടര്‍ന്ന് രണ്ടാം വര്‍ഷം വൈസ് പ്രസിഡണ്ട് പ്രസിഡന്റ് ആയും ആദ്യവര്‍ഷ പ്രസിഡന്റ് രണ്ടാം വര്‍ഷം വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിക്കുക എന്ന മനോഹരമായ തീരുമാനമാണ് എടുത്തത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്താംപ്ടണ്‍, മേട്രന്‍ ആയി പ്രവര്‍ത്തിക്കുന്ന ബിനോയ് ചാക്കപ്പന്‍ ആദ്യവര്‍ഷം പ്രസിഡന്റും ജിന്‍സ് സെബാസ്റ്റ്യന്‍ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഡോണി ചാക്കോ ആണ് ജനറല്‍ സെക്രട്ടറി. കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍(2026-2027) : : പ്രസിഡന്റ് :ബിനോയ് ചാക്കപ്പന്‍ വൈസ് പ്രസിഡന്റ്: ജിന്‍സ് സെബാസ്റ്റ്യന്‍ സെക്രട്ടറി - ഡോണി ചാക്കോ ട്രഷറര്‍ - ബിജു നാലപ്പാട്ട് ജോയിന്റ് സെക്രട്ടറി - സക്കറിയ പുത്തന്‍ കളം ജോയിന്റ് ട്രഷറര്‍ - ഉണ്ണികൃഷ്ണന്‍ പിആര്‍ഒ - ബിപിന്‍ സുശീലന്‍ ആര്‍ട്സ് കോ-ഓര്‍ഡിനേറ്റേഴ്സ് * Arjun Prasannan * Sibu Joseph * Arun Sebastian * Jiju Chakungal സൗണ്ട് & മീഡിയ കോ-ഓര്‍ഡിനേറ്റര്‍ •Anoop P S ഇന്റേണല്‍ ഓഡിറ്റര്‍ - Fredy Thomas സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റേഴ്സ് * Jerin Kallarackal * Jagan * Anoop P S ചാരിറ്റി & സ്പോണ്‍സര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റേഴ്സ് * Abin Thomas * Jomon George

 
Other News in this category

 
 




 
Close Window