Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ-ജലദോഷ സിറപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു
reporter

ന്യൂഡല്‍ഹി: രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ചുമ, ജലദോഷ സിറപ്പുകള്‍ നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ പുറത്തിറക്കിയ 2026ലെ നാഷണല്‍ ഫോര്‍മുലറി ഓഫ് ഇന്ത്യയുടെ കരടിലാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2025-ല്‍ മരുന്നുകളില്‍ ഡൈഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍ തുടങ്ങിയ വിഷാംശമുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇവ, അതിഗുരുതര സാഹചര്യങ്ങളില്‍ മാത്രമേ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നല്‍കാവൂ എന്നും കരട് വ്യക്തമാക്കുന്നു. മരുന്നുനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും, ഓരോ ബാച്ചും പ്രത്യേകം പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിദഗ്ധര്‍ വിലയിരുത്തുന്നതനുസരിച്ച്, ഈ നീക്കം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍ണായകമായിരിക്കുമെന്ന് കരുതപ്പെടുന്നു.

 
Other News in this category

 
 




 
Close Window