Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോട്ടയത്ത് ആശ്രമാന്തേവാസിയുടെ വിവാഹം; വൈദികന്‍ കൈപിടിച്ച് വരന് ഏല്‍പ്പിച്ചു
reporter

കോട്ടയം: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തില്‍ വധുവിന്റെ കൈപിടിച്ച് വരന് നല്‍കിയത് വൈദികനായിരുന്നു. വണ്ടന്‍പതാല്‍ ബെത്ലഹേം ആശ്രമത്തിലെ അന്തേവാസിയായ ശ്രീക്കുട്ടി (പാര്‍വതി)യുടെ വിവാഹമാണ് നടന്നത്. ഒരു വയസ്സുള്ളപ്പോഴാണ് പാര്‍വതി ആശ്രമത്തിലെത്തിയത്. ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്ത ഫാ. റോയ് മാത്യു തന്നെയാണ് ചെറുപ്പം മുതല്‍ പാര്‍വതിയെ 'ശ്രീക്കുട്ടി' എന്ന് വിളിച്ചിരുന്നത്. വിവാഹ പ്രായമെത്തിയപ്പോള്‍ അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് വിവാഹം നടത്തി. വണ്ടന്‍പതാല്‍ സെയ്ന്റ് പോള്‍സ് പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കട്ടപ്പന സ്വദേശി അനന്തു പാര്‍വതിക്ക് താലി ചാര്‍ത്തി.

വിവാഹത്തിന് കാര്‍മികയായി ശാന്തിയും പങ്കെടുത്തു. സാധാരണയായി പെണ്‍കുട്ടിയുടെ കൈപിടിച്ച് വരനെ ഏല്‍പ്പിക്കുന്നത് പിതാവാണ്. ഈ ചുമതലയാണ് ഫാ. റോയ് നിര്‍വഹിച്ചത്. 'പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നല്‍കിയ നിമിഷം ഇതായിരുന്നു,' എന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി പെരുവന്താനം സ്വദേശിയായ ഫാ. റോയ് മാത്യു, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമാണ്.

 
Other News in this category

 
 




 
Close Window