Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചിയില്‍ വീണ്ടും ലഹരിമരുന്നുമായി സോഷ്യല്‍ മീഡിയ താരം പിടിയില്‍
reporter

കൊച്ചി: ലഹരിമരുന്നുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് റിന്‍സിയെ എംഡിഎംഎയുമായി പിടികൂടിയത്. റിന്‍സിക്കൊപ്പം മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ആളുകള്‍ ഒത്തുകൂടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ റിന്‍സിയുടെ പക്കല്‍ നിന്നും 3.58 ഗ്രാം എംഡിഎംഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയിലും റിന്‍സി ലഹരിമരുന്നുമായി പിടിയിലായിരുന്നു. കാക്കനാട്ടിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് അന്ന് റിന്‍സി എംഡിഎംഎയുമായി പിടിയിലായത്. സിനിമാ മേഖലയിലെ ലഹരി വില്‍പ്പനയുമായി റിന്‍സിക്ക് ബന്ധമുണ്ടെന്ന സംശയവും പൊലീസ് ഉയര്‍ത്തിയിട്ടുണ്ട്. പുനരാവര്‍ത്തിച്ച അറസ്റ്റ് സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window