Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
കല്ലുമക്കായ് പുലാവ്
reporter
ആവശ്യമുള്ള സാധനങ്ങള്‍

കല്ലുമ്മക്കായ് പുഴുങ്ങിയത്-50എണ്ണം
നേരിയരി-ഒരു കിലോ
സവാള നീളത്തിലരിഞ്ഞത്-നാല് എണ്ണം
പച്ചമുളക് ചതച്ചത്-പതിനഞ്ച് എണ്ണം
തക്കാളി അരിഞ്ഞത്-മൂന്ന് എണ്ണം
ഇഞ്ചി ചതച്ചത്-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
മല്ലിയില-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
കുരുമുളക് പൊടി-ഒരു ടീസ്പൂണ്‍
ഗരംമസാലപൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-ഒരു ടീസ്പൂണ്‍
തൈര്-അര കപ്പ്
വിനാഗിരി-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ചെറുനാരങ്ങാ നീര്-രണ്ട് ഡിസേര്‍ട് സ്പൂണ്‍
മല്ലിയില-കുറച്ച്
കറിവേപ്പില-കുറച്ച്
ഏലക്ക-രണ്ട് എണ്ണം
പട്ട-ഒരിഞ്ച് നീളത്തില്‍ ഒന്ന്
ഗ്രാമ്പു-മൂന്ന് എണ്ണം
എണ്ണ-100ഗ്രാം
നെയ്യ്-ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്-പാകത്തിന്
സവാള-വറുക്കാന്‍ ഒന്ന്
നേരിയ അരി പുഴുങ്ങാനുള്ള വെള്ളം-3ലിറ്റര്‍

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തിലേക്ക് കല്ലുമക്കായ ഇടുക.ഇതിലേക്ക് പകുതി സവാള,പച്ചമുളക്,തക്കാളി,ഇഞ്ചി,വെളുത്തുള്ളി,മല്ലിപ്പൊടി,കുരുമുളക്‌പൊടി,ഗരം മസാലപൊടി,മഞ്ഞള്‍പൊടി,തൈര്,വിനാഗിരി,ചെറുനാരങ്ങാനീര്,മല്ലിയില,കറിവേപ്പില തുടങ്ങിയ ചേരുവകള്‍ ചേര്‍ക്കുക.ഇത് കുഴച്ച് അര മണിക്കൂര്‍ കുതിരാന്‍ വെയ്ക്കണം.ഇതില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം.അരി കഴുകി ഊറ്റി വയ്ക്കുക.ഒരുപാത്രം അടുപ്പില്‍ വച്ച് വെള്ളം തിളയ്ക്കുമ്പോള്‍ കഴുകിയ അരി ചേര്‍ക്കുക.അതിലേക്ക് ഉപ്പ്,പട്ട,ഗ്രാമ്പു,എന്നിവയും ചേര്‍ത്ത് അരി പകുതി വേവിക്കുക.ഈ വെള്ളം ഊറ്റിയെടുക്കുക.ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വയ്ക്കുക.ഇതിലേക്ക് എണ്ണയും നെയ്യും ചേര്‍ക്കണം.ഇതിലേക്ക് സവാളയും ഏലക്കയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.ഈ ചെമ്പിലേക്ക് എണ്ണയില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ മാത്രം ചെമ്പില്‍ തന്നെ വച്ച് ബാക്കി എണ്ണ സവാള വറുത്ത് കോരിയതിന്റെ കൂടെ ഒഴുക്കുക.ഈ ചെമ്പിലേക്ക് കുതിര്‍ത്ത് വച്ച മസാല ചേര്‍ക്കുക.ഇതിന്റെ മുകളില്‍ പകുതിവെന്ത ചോറിന്റെ രണ്ടിലൊരു ഭാഗം നിരത്തുക.ബാക്കിചോറും എണ്ണയും പൊരിച്ച സവാളയും ഇതേ പ്രകാരം ചേര്‍ക്കുക.ഈ ചെമ്പ് ഒരടപ്പ് കൊണ്ട് മൂടുക.ഒരു കനമുള്ള പാത്രം മുകളില്‍ വച്ച് ആവി ഒട്ടും പുറത്ത് പോകാതെ ചെറുതീയില്‍ പത്ത് മിനിറ്റ് വേവിക്കുക.
 
Other News in this category

 
 




 
Close Window