Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബലാത്സംഗ കേസ്:പരാതിക്കാരി മൊഴി മാറ്റി: മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി കുറ്റ വിമുക്തന്‍
Text By: UK Malayalam Pathram

ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരിയും 3 സാക്ഷികളും കൂറുമാറിയിരുന്നു. ഇന്നലെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി കോടതിയില്‍ മൊഴി മാറ്റിയത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തില്‍ പറയുന്നത്. 2022 സെപ്റ്റംബര്‍ 28നാണ് ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി തിരുവനന്തപുരത്ത് താമസിക്കുന്ന എറണാകുളം പറവൂര്‍ സ്വദേശിനി എല്‍ദോസ് കുന്നപ്പിള്ളിക്കെിരെ പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ എല്‍ദോസ് വാഗ്ദാനം ചെയ്‌തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

 
Other News in this category

 
 




 
Close Window