Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5185 INR  1 EURO=109.9989 INR
ukmalayalampathram.com
Wed 10th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷകള്‍ കുറഞ്ഞു, ബ്രിട്ടനിലേക്കു വരുന്നവരുടേയും പോകുന്നവരുടേയും എണ്ണത്തിലും കുറവ്
reporter

ബ്രിട്ടന്റെ കുടിയേറ്റ ചരിത്രത്തില്‍ പുതിയ മാറ്റങ്ങള്‍. ഡേവിഡ് കാമറൂണ്‍ നടപ്പാക്കിയ കര്‍ശന നിയമങ്ങള്‍ പാലിക്കപ്പെട്ടു. ബ്രിട്ടനിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞു. ബ്രിട്ടനില്‍ നിന്നു പുറം രാജ്യങ്ങൡലേക്ക് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. ഇമിഗ്രേഷന്‍ സംബന്ധിച്ച് ഓഫിസ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കു പ്രകാരം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്. 2012ല്‍ അമ്പതിനായിരം പേരുടെ കുറവുണ്ടെന്നാണു കണക്ക്. സ്റ്റുഡന്റ്‌സിന്റെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിനു കാരണം. ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ സ്വപ്‌നസംഖ്യ ഒരു ലക്ഷമാണ്. അതായത്, ഓരോ വര്‍ഷവും കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഒരു ലക്ഷം വീതം കുറവു വരുത്തുക. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടു പ്രകാരം ഈ നമ്പറിലേക്കെത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരില്ല. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേഡ് ഉള്ള യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ സ്‌പെഷ്യല്‍ സ്‌പോണ്‍സറിലൂടെ വിദ്യാര്‍ഥികളെ എത്തിക്കുകയെന്ന അപ്രഖ്യാപിത ലക്ഷ്യവും ഇതോടെ നടപ്പാകും. ബ്രിട്ടനിലേക്ക് വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് എത്തിച്ചേരുന്ന വന്‍ തുക ഇതോടെ ഇല്ലാതാകും. സഖ്യകക്ഷികളുടെ നിലപാട് ഇതിനോട് അനുകൂലമാകുമോ എന്ന കാര്യം വ്യക്തമല്ല.

 
Other News in this category

 
 




 
Close Window