Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
തിരിച്ചടി നേരിടാന്‍ ലേബര്‍ പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ രംഗത്ത് : കാമറൂണ്‍ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കണമെന്ന് ഗോര്‍ഡന്‍ ബ്രൗണ്‍
reporter

സ്‌കോട്‌ലന്‍ഡില്‍ നേരിട്ട തിരിച്ചടിയെ മറികടക്കാന്‍ ലേബര്‍പാര്‍ട്ടി പരിശ്രമം തുടങ്ങി. ലേബറിന്റെ ശക്തികേന്ദ്രമായ സ്‌കോട്‌ലന്‍ഡിന് ബ്രിട്ടിഷ് പാര്‍ലമെന്റിലെ അധികാരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനായി ദേശീയ നേതാക്കളെല്ലാം രംഗത്തിറങ്ങി. ഹിതപരിശോധനയില്‍ തിരിമറി നടന്നുവെന്ന ആരോപണങ്ങള്‍ ശക്തമായി. ഹിതപരിശോധനയ്ക്കു മുന്നോടിയായി നടത്തിയ പ്രചാരണത്തില്‍ ബ്രിട്ടീഷ് നേതാക്കള്‍ സ്‌കോട്ട്‌ലന്‍ഡിലെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഗോര്‍ണണ്‍ ബ്രൗണ്‍ നേരിട്ടു രംഗത്തെത്തി. സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതുള്‍പ്പെടെ എല്ലാ വാഗ്ദാനങ്ങളും ഡേവിഡ് കാമറൂണ്‍ പാലിക്കണമെന്നാണ് ബ്രൗണ്‍ ആവശ്യപ്പെട്ടത്. അതിനിടെ അഭിപ്രായവോട്ടെടുപ്പ് ഫലത്തില്‍ ആഹ്ലാദംപ്രകടിപ്പിച്ചും നിരാശ പ്രകടിപ്പിച്ചും പലയിടത്തും ഏറ്റുമുട്ടലുകള്‍ നടന്നതു. ഗ്ലാസ്‌കോയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഐക്യത്തെ അനുകൂലിക്കുന്ന വലിയൊരു സംഘം ബ്രട്ടീഷ് പതാകയും കൈകളിലേന്തി ജോര്‍ജ് സ്‌ക്വയറില്‍ തടിച്ചുകൂടി. ഇതിനിടെ സ്വാതന്ത്ര്യവാദികളും എത്തിയതോടെ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു. ഇരുപക്ഷത്തും നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. എങ്കിലും പോലീസ് ഇടപെട്ട് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി.

 
Other News in this category

 
 




 
Close Window