Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
UK Special
  Add your Comment comment
അടുക്കളയില്‍ പാറ്റ, ഇന്ത്യന്‍ ഹോട്ടല്‍ അടച്ചുപൂട്ടി
reporter

ലണ്ടന്‍: അടുക്കളയില്‍ പാറ്റകളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഹോട്ടല്‍ അടച്ചുപൂട്ടി. ലെസസ്റ്ററിലെ സാന്‍ഡ് എന്ന ഹോട്ടലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അടച്ചുപൂട്ടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് ജര്‍മന്‍ പാറ്റകളെയും അവയുടെ മുട്ടകളും കണ്ടെത്തി. ഇതോടെ അടിയന്തരമായി കട അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് റസ്റ്ററന്റ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ചത്തതും ജീവനുള്ളതുമായ നിരവധി പാറ്റകളെ ഇവിടെ നിന്ന് കണ്ടെടുത്തതായി ബ്ലാഡി ജില്ലാ കൗണ്‍സിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. ഇതില്‍ മിക്ക പാറ്റകളും ഭക്ഷണ പദാര്‍ഥങ്ങളില്‍ കയറി ഇറങ്ങുന്നതായും കണ്ടെത്തി. ഇത്രയും വൃത്തികെട്ട അന്തരീക്ഷത്തില്‍ ആഹാരം പാചകം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. ഹോട്ടല്‍ മലിനവിമുക്തമാക്കിയ ശേഷം അധികൃതര്‍ വീണ്ടും പരിശോധന നടത്തും. തുടര്‍ന്ന് വൃത്തിയുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ തുറക്കാന്‍ അനുവാദം നല്‍കും. ഈ അവസരം ഹോട്ടലിലെ അറ്റകുറ്റപ്പണികള്‍ നടത്താനും ഉപകരണങ്ങള്‍ മാറ്റാനുമായി ഉപയോഗിക്കുമെന്ന് ഉടമകള്‍ ഹോട്ടലിന്റെ വാതിലില്‍ എഴുതിയ കുറിപ്പിലൂടെ അറിയിച്ചു. തങ്ങളുടെ വിലയേറിയ അതിഥികള്‍ക്ക് വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആഹാരം ഉണ്ടാക്കി കൊടുക്കുമെന്നും ഉറപ്പ് നല്‍കുന്നു. 

 
Other News in this category

 
 




 
Close Window