Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=77.02 INR
ukmalayalampathram.com
Thu 19th Oct 2017
 
 
UK Special
  Add your Comment comment
ബ്രിട്ടനെ ചുട്ടുപൊള്ളിക്കാന്‍ ഉഷ്ണക്കാറ്റ് എത്തുന്നു
reporter

ലണ്ടന്‍: തണുപ്പ് കാലത്തിന് വിരാമമാകുന്നു. ഇനി ബ്രിട്ടന്‍ ചുട്ടുപൊള്ളും. അടുത്തയാഴ്ചയോടെ കരീബിയന്‍ മേഖലയില്‍ നിന്ന് ബ്രിട്ടന്‍ ലക്ഷ്യമാക്കി ഉഷ്ണക്കാറ്റ് എത്തും. ഇതോടെ ബ്രിട്ടീഷുകാര്‍ ചുട്ടുപൊള്ളും. ഏകദേശം 18 ഡിഗ്രി വരെ താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 70 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. അടുത്തയാഴ്ച ആദ്യത്തോടെ കാറ്റ് എത്തുമെന്നാണ് കരുതുന്നത്. അതേസമയം, ഈയാഴ്ച താപനിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഒന്നു മുതല്‍ മൂന്നു ഡിഗ്രി വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ചയോടെ താപനില 17 ഡിഗ്രിയില്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

കിഴക്കന്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലാകും താപനില ഉയരുക. സാധാരണ ഈ മാസങ്ങളില്‍ ബ്രിട്ടനിലെ ഉയര്‍ന്ന താപനില 14 ഡിഗ്രി സെല്‍ഷ്യസാണ്. ഈ സ്ഥാനത്താണ് 18 ഡിഗ്രിക്ക് മുകളില്‍ ആകുന്നത്. എന്നാല്‍ ഉഷ്ണക്കാറ്റിന് ശേഷം വീണ്ടും ശൈത്യമെത്താനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. മാര്‍ച്ച് അവസാനം വരെ തണുപ്പിന് സാധ്യതയുണ്ടെന്നും ഇവര്‍ അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ തണുപ്പ് തുടരാനാണ് സാധ്യത.

 
Other News in this category

 
 




 
Close Window