Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=70.71 INR
ukmalayalampathram.com
Tue 28th Mar 2017
 
 
UK Special
  Add your Comment comment
വംശീയാക്രമണം: വൈറ്റ് ഹൗസിന് മുന്നില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ റാലി
reporter

വാഷിങ്ടണ്‍: യുഎസില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇന്ത്യക്കാര്‍ വൈറ്റ്ഹൗസിനു മുന്നില്‍ റാലി നടത്തി. അടുത്തിടെ യു.എസില്‍ ഇന്ത്യക്കാര്‍ക്കെതിരെ നിരവധി വംശീയാക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ സംഭവത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് റാലി നടത്തിയത്. ആക്രമണത്തിന് ഇരയായവരില്‍ അധികവും ഹിന്ദുക്കളും സിഖുകാരുമാണെന്ന് കോര്‍പറേറ്റ് അഭിഭാഷകയും ഇന്ത്യക്കാരിയുമായ വിന്ദ്യ അഡാപ അഭിപ്രായപ്പെട്ടു. ബോധവത്കരണ റാലിയാണ് തങ്ങള്‍ നടത്തിയത്, ട്രംപ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമല്ല.

വംശീയ വിദ്വേഷം, മുസ്‌ലിം വിരുദ്ധത, കുടിയേറ്റവിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിവയാണ് ആക്രമണങ്ങള്‍ക്കു വഴിവെച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എസിലെ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകളുടെ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്. വിദ്വേഷ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ട്രംപിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. അടുത്തിടെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റാലി സംഘടിപ്പിച്ചത്. ട്രംപ് അധികാരത്തിലേറിയ ശേഷം ഇന്ത്യക്കാര്‍ക്ക് നേരേയുള്ള ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. 

 
Other News in this category

 
 




 
Close Window