Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=70.71 INR
ukmalayalampathram.com
Tue 28th Mar 2017
 
 
UK Special
  Add your Comment comment
ബിബിസിക്കൊരു അപരന്‍, പണി കൊടുത്തത് കോണ്‍ഗ്രസിനിട്ട്
reporter

ലണ്ടന്‍: ബിബിസിയുടെ പേരില്‍ ഒരു അപരനും. ബിബിസി ന്യൂസ് പോയന്റ് എന്ന പേരിലാണ് വെബ്സൈറ്റ്. പേരു കണ്ടാല്‍ ആരും സാക്ഷാല്‍ ബിബിസി തന്നെയെന്ന് ആദ്യമൊന്ന് കരുതും. സൈറ്റിലേക്ക് കയറിച്ചെന്നാല്‍ ഒരു സാദാ സൈറ്റ്. ബിബിസിയാണെന്ന് കരുതി ഇതില്‍ വരുന്ന പല വാര്‍ത്തകളും ഇപ്പോള്‍ സോഷ്യല്‍മിഡിയയില്‍ ചര്‍ച്ച ആകുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത വലിയ ചര്‍ച്ച ആയതോടെയാണ് ഈ സൈറ്റിന്റെ തട്ടിപ്പ് പുറത്തുവന്നത്. മറ്റൊന്നുമല്ല അഴിമതിയില്‍ ലോകത്തെ നാലാമത്തെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍വ്വേയെന്ന് തോന്നിക്കും വിധമുള്ള ഒരു റിപ്പോര്‍ട്ട്. പക്ഷെ സൈറ്റിലേക്ക് കടന്നുചെന്നാല്‍ ഇത്തരം പല റിപ്പോര്‍ട്ടുകളുമുണ്ട്.

ഇത് ബിബിസിയുടെ റിപ്പോര്‍ട്ടെന്ന് ധരിച്ച് പലരും ഇത് സോഷ്യല്‍മിഡിയകളില്‍ ഇട്ടു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ലോകത്തെ പത്തു രാഷ്ട്രീയപ്പാര്‍ട്ടികളുടെ പേരുകളും ബിബിസിയുടെ അപരനായ ബിബിസി ന്യൂസ് പോയന്റ് പുറത്തുവിട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അഴിമതിപ്പട്ടികയില്‍ നാലാം സ്ഥാനമാണുള്ളത്. ഏഴു പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പാര്‍ട്ടി ഇന്ന് രാഹുല്‍ ഗാന്ധിയെപ്പോലുള്ള അഴിമതിക്കാരുടെ കൈയിലാണെന്നും ഗ്രാമര്‍ പോലും ശരിയായ രീതിയില്‍ അല്ലാത്ത ഇംഗ്ലീഷില്‍ ബിബിസി ന്യൂസ് പോയിന്റ് പറയുന്നു. ലോകത്തെ അഴിമതിക്കാരായ പത്തു നേതാക്കളില്‍ ഒന്നാമന്‍ രാഹുലാണെന്നാണ് ഇവരുടെ മറ്റൊരു റിപ്പോര്‍ട്ട്. അവരുടെ അഴിമതിപ്പട്ടികയില്‍ ഒന്നാം സ്ഥാനം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അധ്യക്ഷനായ പാക്കിസ്ഥാന്‍ മുസ്ളീം ലീഗിനാണ്. ഏതായാലും ഒറിജിനല്‍ ബിബിസിയല്ലെന്നും അപരനാണെന്നും തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്നും വെളിവായതോടെ കോണ്‍ഗ്രസിന് ആശ്വാസമായി. 

webdite: bbcnewspoint

 
Other News in this category

 
 




 
Close Window