Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.38 INR  1 EURO=75.31 INR
ukmalayalampathram.com
Fri 18th Aug 2017
 
 
UK Special
  Add your Comment comment
ലോകത്തിലെ ഏറ്റവും ഉയരമുള്ള വീട് വില്‍പ്പനയ്ക്ക്
REPORTER

ലോകത്തിലെ ഏറ്റവും ഉയരമുള്ള വീട് നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ അവസരം. അംബാനിയുടെ ആന്റിലിയ ആണോയെന്നു സംശയിക്കണ്ട. ലോകത്തിലെ ഏറ്റവും ഉയരമുള്ള വീട് അംബാനിയുടെ ആന്റിലിയ തന്നെ. പക്ഷേ ഇത് അതല്ല. ഒരു കുടുംബത്തിന് താമസിക്കാവുന്ന ലോകത്തിലെ ഏറ്റ വും ഉയരമുള്ള വീട് എന്നതാണ് ഈ വീടിന്റെ പ്രത്യേകത. പത്ത് കോടി രൂപയ്ക്കാണ് വീട് വില്‍ പ്പനയ്ക്ക് വച്ചിരിക്കുന്നത്.

124 അടി നീളമുള്ള വീടിന്റെ വിസ്തീര്‍ണം ഏകദേശം 6,200 സ്‌ക്വയര്‍ ഫീറ്റാണ്. അരിസോണയിലെ പ്രസ്‌കോട്ടില്‍ സ്ഥിതിചെയ്യുന്ന ഈ വീടിന്റെ പേരും കൗതുകമുണര്‍ത്തുന്നതാണ് ഫാല്‍ക്കണ്‍ നെസ്റ്റ്. ഫിനിക്‌സ് ആര്‍ക്കിടെക്റ്റ് സുകുമാര്‍ പാല്‍ ആണ് വീടിന്റെ ഡിസൈനര്‍.ആര്‍ക്കിടെക്റ്റ് ഇന്ത്യന്‍ വംശജനാണ്. 

മൂന്ന് ബെഡ്‌റൂമുകളും നാല് ബാത്ത് റൂമുകളും ഉള്ള വീടിന്റെ പ്രധാന ആകര്‍ഷണം സാന്‍ഫ്രാന്‍ സിസ്‌കോയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന ഗ്ലാസ് ഭിത്തികളാണ്. അരിസോണയി ലെ പ്രസ്‌കോട്ടില്‍ താംബ് ബട്ട്, ഹംഫ്രോസ്, ബില്‍ വില്ല്യംസ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ മനോ ഹരമായ മലകളുടെ ഒത്ത നടുവിലാണ് വീട് സ്ഥിതിചെയ്യുന്നത്.

പത്ത് നിലകളോളമുള്ള ഈ വീടിന്റെ ഒരു നിലയില്‍ നിന്നും മറ്റുനിലകളിലേക്ക് പോകാന്‍ എലവേ റ്റര്‍ സംവിധാനമുണ്ട്.ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനങ്ങളുമു ണ്ട്.

 
Other News in this category

 
 




 
Close Window