Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പഴയ നോട്ട് മാറ്റാന്‍ പുതിയ തട്ടിപ്പ്, വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു
reporter

ലണ്ടന്‍: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പഴയ നോട്ടുകള്‍ മാറ്റാനുള്ള സമയപരിധി അവസാനിച്ചതോടെ ഇവ വന്‍ തോതില്‍ വിദേശത്തേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ ഇവ വേഗത്തില്‍ മാറ്റാന്‍ സാധിക്കുന്നതാണ് കാരണം. കള്ളപ്പണമായതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ഈ നോട്ടുകള്‍ മാറ്റാന്‍ പലര്‍ക്കും സാധിച്ചില്ല. ഇതോടെയാണ് ഇവ വിദേശത്തേക്ക് കടത്താന്‍ ആരംഭിച്ചത്. തമിഴ്‌നാട് കേന്ദ്രീകരിച്ച റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേതുടര്‍ന്ന് ഡയറക്റ്ററേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സും മറ്റ് ഏജന്‍സികളും പരിശോധന കര്‍ശനമാക്കി. 

വിദേശത്ത് തങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കൈവശമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇന്ത്യയിലെത്തിച്ച് ജൂണ്‍ 30 വരെ റിസര്‍വ് ബാങ്കിന്റെ ചെന്നൈ ഓഫിസില്‍നിന്ന് മാറ്റിയെടുക്കാന്‍ കഴിയും. ഇത് മറയാക്കിയാണ് ഇന്ത്യയില്‍നിന്ന് നിരോധിക്കപ്പെട്ട നോട്ടുകള്‍ കുറഞ്ഞ നിരക്ക് നല്‍കി ശേഖരിച്ച് കടത്തുന്നത്. പിന്നീട് വിദേശത്തുനിന്ന് വരുന്നവരെ ഉപയോഗപ്പെടുത്തി ഇത് മാറിയെടുക്കുകയും ചെയ്യുന്നു. അഞ്ഞൂറിന്റെ നോട്ടിന് 200 രൂപയും മറ്റും നല്‍കിയാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച റാക്കറ്റ് ശേഖരിക്കുന്നത്. നിരോധിക്കപ്പെട്ട നോട്ടുകളുമായി അടുത്തിടെ തമിഴ്‌നാട്ടില്‍ പിടികൂടപ്പെട്ടവരെ ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.

പ്രതിദിനം ലക്ഷക്കണക്കിന് പേരാണ് വിമാനത്താവളങ്ങള്‍ വഴി വിദേശത്ത് പോകുന്നത്. അതുകൊണ്ടുതന്നെ ബാഗേജുകളില്‍ ഇത് ഒളിപ്പിച്ചാല്‍ പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. പലരും പുസ്തകങ്ങള്‍ക്കുള്ളിലും മറ്റും ഒളിപ്പിച്ചാണ് നോട്ടുകള്‍ കടത്തുന്നത്. ഹവാല റാക്കറ്റിനും ഈ നോട്ടുകടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. വിദേശത്തേക്ക് വിസിറ്റിങ് വിസയിലും മറ്റും പതിവായി പോകാറുള്ള യാത്രക്കാരില്‍ ചിലരുടെ ലഗേജുകള്‍ വേണ്ടിവന്നാല്‍ അഴിച്ചുപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window